Breaking News

ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ ; പ്രതിഷേധ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു

Attappilliആറ്റപ്പിള്ളി : ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ടുള്ള ആറ്റപ്പിള്ളി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മൂന്നാം ഘട്ട പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. ആറ്റപ്പിള്ളി പാലം യാഥാര്‍ഥ്യമാക്കന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് ജനകീയ സമിതി വ്യെക്തമാക്കി. മറ്റത്തൂര്‍, വരന്തരപ്പിള്ളി, കൊടകര, പുതുക്കാട് എന്നി പഞ്ചായത്തുകളിലെ പ്രധാന കവലകളില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധ വിശദീകരണ യോഗങ്ങള്‍ ജന പങ്കാളിത്തത്തോടെ സങ്കടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആറ്റപ്പിള്ളി ഐസ് കമ്പനി പരിസരത്തു നടന്ന പൊതുയോഗത്തില്‍ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജയശ്രീ കൊച്ചുഗോവിന്ദന്‍ അധ്യക്ഷയായി. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ പ്രസാദ്, ജനകീയ സമിതി അംഗങ്ങളായിട്ടുള്ള ടി എല്‍ പൗലോസ്, മുകുന്ദന്‍ കുണ്ടനി, സമിതി പ്രസിഡന്റ് കെ വി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

നന്ദിപുലം ഏടലപ്പിള്ളി ക്ഷേത്ര പരിസരത്തു നടന്ന വിശദീകരണ യോഗത്തില്‍ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തു മെമ്പര്‍ വി ബി അരുണ്‍ അദ്ധ്യക്ഷനായി. ആറ്റപ്പിള്ളി പാലം ജനകീയ സമിതി സെക്രട്ടറി ടി ആര്‍ രമേഷ്, മുന്‍ പഞ്ചായത്തു മെമ്പര്‍ ഗംഗാധരന്‍, ജനകീയ സമിതി മെമ്പര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു

ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌  ; പ്രതിഷേധ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!