Breaking News

‘ഹൈടെക് സ്‌കൂളുകള്‍ എന്ത് എന്തിന് എങ്ങനെ’ എന്നവിഷയത്തില്‍ സെമിനാര്‍ നടത്തി

Seminarകൊടകര : കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കൊടകര ഗവ എല്‍ പി സ്‌കൂളില്‍ ‘ഹൈടെക് സ്‌കൂളുകള്‍ എന്ത് എന്തിന് എങ്ങനെ’ എന്നവിഷയത്തില്‍ സെമിനാര്‍ നടത്തി .കൊടകര ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉത്ഘാടനം ചെയ്തു .കൊടകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്   കെ എസ്  സുധ അധ്യക്ഷയായി  .

ചാലക്കുടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി ശശി വിഷയം അവതരിപ്പിച്ചു .ഡോക്ടര്‍ ആന്റോ പോള്‍ ചിറയത്ത്, ഡെസ്ടിന്‍ ഡേവിസ്  കെ യു രാഹുല്‍ എന്‍  വി പ്രേംചന്ദ് പി എസ് സുരേന്ദ്രന്‍  എന്‍ എസ് സന്തോഷ്‌കുമാര്‍  എന്നിവര്‍ സംസാരിച്ചു .ഉപജില്ല തയ്യാറാക്കിയ പഠന വിഭവ സി ഡി നന്തിക്കര ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ രാജന്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന് കൈമാറി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!