Breaking News

കൊടകരയില്‍ അഗാപ്പെ ബൈബിള്‍ ഏകദിന കണ്‍വെന്‍ഷന്‍

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ആന്റോ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ആന്റോ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ആന്റോ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. റിജോ ജോയ് തുളുവത്ത്, കോ-ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ബാബു, ഡീക്കന്‍ അഖില്‍ വടക്കന്‍, ജോസഫ് ചെമ്മിഞ്ചേരി, കൈക്കാരന്‍ ആന്റണി ചെരുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ബ്രദര്‍ ടോമി കാഞ്ഞിരപ്പിള്ളി ധ്യാനം നയിച്ചു. ആഘോഷമായ ദിവ്യബലി, സ്തുതിപ്പ്, ആരാധന എന്നിവക്ക് ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, ഫാ. റിജോ ജോയ് തുളുവത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!