Breaking News

നാടും നഗരവും നാരായണനാമമുഖരിതം; കാവടിയാട്ടത്തിന്റെ നാട് അമ്പാടിയായി

Sreekrishnajayanthiകൊടകര: നാടും നഗരവും നാരായണനാമത്താല്‍ മുഖരിതമായ ശ്രാവണസന്ധ്യയില്‍ കാവടിയാട്ടത്തിന്റെ നാട് അമ്പാടിയായി മാറി. ഉണ്ണിക്കണ്ണന്‍മാരും രാധികമാരും കുചേലനും തുടങ്ങി ഒട്ടനവധി പുരാണകഥാപാത്രങ്ങളും നിശ്ചലദൃശ്യങ്ങളും വീഥികള്‍ കയ്യടക്കി. കൊടകര മേഖലയിലെ കാവില്‍, ഉഴുമ്പത്തുംകുന്ന്, കാവില്‍പ്പാടം, അഴകം,വെല്ലപ്പാടി, വട്ടേക്കാട്, മറ്റത്തൂര്‍, മൂലംകുടം,പേരാമ്പ്ര, ചെറുകുന്ന്, ചെറുവത്തൂര്‍, പുത്തുകാവ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നും ശോഭായാത്രകള്‍ ഗാന്ധിനഗറില്‍ സംഗമിച്ചു.

തുടര്‍ന്ന് മഹാശാഭായാത്രയായി കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ സമാപിച്ചു. മഹാശാഭായാത്രയുടെ ഉദ്ഘാടനം ഗാന്ധിനഗറില്‍ റിട്ട.ഡെപ്യൂട്ടി കളക്ടര്‍ പി.കെ.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.

തിരുത്തൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി
കൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷിച്ചു. ക്ഷേത്രച്ചടങ്ങുകള്‍, നാരായണീയം പാരായണം, മേളകലാസംഗീതസമിതിയുടെ മേളാര്‍ച്ചന, ‘ഭാഗവതം ക്വിസ്, മയില്‍പ്പീലി മത്സരം, പിറന്നാള്‍ സദ്യ,ഉറിയടിമത്സരം, വേഷാലങ്കാരമത്സരം, വിവിധകലാപരിപാടികള്‍ എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി പടിഞ്ഞാറെക്കുന്നത്ത് ജയസൂര്യ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!