Breaking News

അഴിമതിക്കാര്യത്തില്‍ സര്‍വകക്ഷിസമവായം:സി.ആര്‍.നീലകണ്ഠന്‍

കൊടകര: അഴിമതിക്കാര്യത്തില്‍ സര്‍വകക്ഷിസമവായമാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. ആം ആദ്മി പാര്‍ട്ടി കൊടകര മേഖല സംഘടിപ്പിച്ച പൊതുയോഗം കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നികുതിപ്പണം തട്ടിയെടുക്കുന്ന കൊള്ളക്കാരായി ഇന്നത്തെ ഭരണാധികാരികള്‍ മാറി.

മാറിമാറിവരുന്ന ഓരോ മന്ത്രിസഭയില്‍നിന്നും ഓരോവര്‍ഷവും നൂറുകണക്കിന് അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏത്രയോവര്‍ഷങ്ങളായി ഈ അഴിമതിക്കഥകള്‍ തുടരുന്നെങ്കിലും ഒരു ബാലകൃഷ്ണപ്പിള്ളയൊഴിച്ച് മറ്റൊരാളുംതന്നെ അഴിമതിയുടെ പേരില്‍ അകത്തായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ പുഷ്പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. നിഷാദ് തളിക്കുളം, നൗഷാദ് രണ്ടര്‍ക്കര, അഡ്വ.തോമസ് കാട്ടൂരാന്‍, ഇ.എ.ജോസഫ്, വിത്സന്‍ കല്ലന്‍ എന്നിവര്‍ഡ പ്രസംഗിച്ചു. വിനോദ് കുന്നമ്പിള്ളി സ്വാഗതവും പാലി ഉപ്പുംപറമ്പില്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!