Breaking News

മറ്റത്തൂര്‍ പഞ്ചായത്തില്‍ വിഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ പ്രതിഷേധിച്ചു

Youth Congres Prathishethamകോടാലി: മറ്റത്തൂര്‍ പഞ്ചായത്തില്‍ 95 ശതമാനം വിഴിവിളക്കുകളും തെളിയാത്തതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേദം നടത്തി. വൈകുന്നേരങ്ങളില്‍ വഴിയാത്രക്കാര്‍ വളരേ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്.

വഴിയാത്രക്കാര്‍ക്ക് ഇഴജീവികളുടെ ആക്രമണം തുടര്‍ക്കഥയായി. മുരിക്കിങ്ങല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ലിന്റോ പള്ളിപ്പറമ്പന്‍ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ പുരാതന രീതിയില്‍ ചിമ്മിണി വിളക്ക് കത്തിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുന്‍ കെ. എസ്. യു. ജില്ലാ സെക്രട്ടറി സജീര്‍ബാബു, സോജന്‍ പടിഞ്ഞാറന്‍കാരന്‍, ജെയ്‌സണ്‍, ആഷിഫ്, സില്‍ജോ, ലിബിന്‍, നിസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്കി. വഴിവിളക്കുകള്‍ ഇനിയും കത്താതിരുന്നാല്‍ ശക്തമായ സമരങ്ങളിലേക്ക് കടക്കുമെന്ന് യൂത്തുകോണ്‍ഗ്രസ് ഓര്‍മ്മപെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!