Breaking News

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ മിഷന്‍ എക്‌സലന്‍സ് പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു

KDA SKHS Anandapuram Mission Excellenceകൊടകര : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ സ്‌കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മിഷന്‍ എക്‌സലന്‍സ് സൗജന്യ വിദ്യാഭ്യാസ പരിശീലന പദ്ധതി മൂന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളില്‍ പഠനാഭിമുഖ്യം വളര്‍ത്തി മത്സരപരീക്ഷകളില്‍ വിജയം നേടുന്നതിനുള്ള വിദഗ്ദ്ധ പരിശീലനമാണ് മിഷന്‍ എക്‌സലന്‍സ് വഴി നല്‍കുന്നത്. മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പുതുക്കാട് പ്രജ്യേതി നികേതന്‍ കോളേജ് സ്ഥാപക മാനേജര്‍ ഫാ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ എ. എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, മാതൃസംഗമം പ്രസിഡന്റ് വിനു സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പാള്‍ ബി. സജീവ്, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ അധ്യായനവര്‍ഷം ഈ പദ്ധതി വഴി പരിശീലനം നേടി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ പ്രതിഭകളെ ഉപഹാരം നല്‍കി അനുമോദിച്ചു.

പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന് നല്‍കിയ സ്വീകരണം ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം. ബാലചന്ദ്രന്‍ ഏറ്റുവാങ്ങി. ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍. ശശികുമാര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബി. ബിജു നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!