Breaking News

ആധാരം രജിസ്‌ട്രേഷന്‍ അമിത ചാര്‍ജ്ജ്; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ്ണ

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ്ണ മുന്‍ ഡി.സി.സി. പ്രസിഡന്റ് എം.പി. ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ്ണ മുന്‍ ഡി.സി.സി. പ്രസിഡന്റ് എം.പി. ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ആധാരം രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് അമിതമായി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പുതുക്കാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ്ണ മുന്‍ ഡി.സി.സി. പ്രസിഡന്റ് എം.പി. ഭാസ്‌ക്കരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി അധ്യക്ഷനായി.

മുന്‍ എം.എല്‍.എ. എം.കെ. പോള്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ഡി.സി.സി. ഭാരവാഹികള്‍, ടി.ജെ. സതീഷ് കുമാര്‍, എം.ജി. കുമാര്‍, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, എം.ഒ. ജോണ്‍ മാസ്റ്റര്‍, അളഗപ്പ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷെന്നി പനോക്കാരന്‍, ടി. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!