Breaking News

ഓണ്‍ലൈനില്‍ പഞ്ചാരിപഠനം;ആശാന്‍ കൊടകരയില്‍ ,ശിഷ്യര്‍ ആസ്‌ട്രേലിയയില്‍

OnlineTrainingകൊടകര: വാദ്യകലാകാരന്‍ കൊടകര ഉണ്ണിയുടെ സ്വീകരണ മുറിയില്‍ നിന്നുയരുന്ന കോല്‍പ്പെരുക്കങ്ങള്‍ക്ക് കടലിനക്കരെയിരുന്ന് തല്‍സമയം കാതോര്‍ക്കുകയാണ് മേളപ്രേമികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍. മലയാളത്തിന്റെ വാദ്യകലകളിലൊന്നായ പഞ്ചാരിമേളം ആസ്‌ട്രേലിയയിലെ മെല്‍ബണിലിരുന്ന് വെബ്ക്യാമറയുടെ സഹായത്തോടെ കണ്ടും കേട്ടും അഭ്യസിക്കുകയാണിവര്‍.

മെല്‍ബണിലെ മലയാളികളുടെ കൂട്ടായ്മയായ ഉത്സവ് എന്ന സംഘടനയിലെ അംഗങ്ങളും മേളക്കമ്പമുള്ളവരുമായ ഒമ്പതുചെറുപ്പക്കാരാണ് ഓണ്‍ലൈന്‍ വഴി പഞ്ചാരിമേളം അഭ്യസിക്കുന്നത്. റേഡിയോഗ്രാഫറായ തൃശൂര്‍ സ്വദേശി വിനീത്, ചേര്‍പ്പില്‍ നിന്നുള്ള നെല്‍സന്‍ ജോര്‍ജ് ദാസ്, എന്‍ജിനീയറായ തൃശൂര്‍ സ്വദേശി ഉദയ്, ഡ്രൈവറായ ജോലി ചെയ്യുന്ന പത്തനംതിട്ടക്കാരന്‍ രാജേഷ്, ബെന്നി കൊരട്ടി, തോമസ് കോട്ടയം, നെല്‍സന്‍ ദേവസി അങ്കമാലി, ജോര്‍ജ് ഒലിയപ്പുറം, കോതമംഗലം എന്നിവരോടൊപ്പം ബാംഗ്ലൂര്‍ സ്വദേശിയായ ഹരീന്ദ്രന്‍കൃഷ്ണയും മേളം പഠിക്കുന്നുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പഞ്ചാരിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുള്ള കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലാണ് ഇവരുടെ മേളപഠനം.

അവധി ദിവസങ്ങളില്‍ മെല്‍ബണിലെ ക്ലബ്ബില്‍ ഒത്തുകൂടുന്ന ഇവര്‍ക്ക് കംപ്യൂട്ടറില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ വഴിയാണ് കൊടകര ഉണ്ണി പഞ്ചാരിയുടെ പതികാലം മുതല്‍ പഠിപ്പിച്ചുകൊടുക്കുന്നത്. കല്ലില്‍ കൊട്ടിയാണ് പഞ്ചാരിമേളത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ചെണ്ടയില്‍ കൊട്ടിതന്നെയാണ് ഇവരുടെ പഠനത്തിന് തുടക്കം കുറിച്ചത്. കൊടകരയിലെ വീട്ടിലിരുന്ന് ചെണ്ടയില്‍ ഗണപതികൈ കൊട്ടികൊണ്ട് ഉണ്ണി ഇവരുടെ വാദ്യപരിശീലനക്ലാസിന് തുടക്കം കുറിച്ചു. മേളം അഭ്യസിക്കുന്നതിനുള്ള ചെണ്ട ഇവര്‍ നാട്ടില്‍ നിന്നാണ് വാങ്ങി കൊണ്ടു പോയത്. കടപ്പാട് : ലോനപ്പന്‍ കടമ്പോട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!