Breaking News

അനന്തുവിന്റെ കുടുംബത്തിന് ആശ്വാസവുമായി സുധീരനെത്തി

KDA Ananthuvinte Kudumbathinu Aswasamayi Sudeeranകൊടകര : കൊടകരയിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ച എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തവിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുവാനും, ആശ്വസിപ്പിക്കാനുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ എത്തി. സഹോദരി പൗര്‍ണമിയുടെ പഠനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.

ഡി.സി.സി പ്രസിഡന്റ് പി.എ. മാധന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്, വൈസ് പ്രസിഡന്റ് എസ്. ശരത്, ടി.യു. രാധാകൃഷ്ണന്‍, അഡ്വ. ജോസഫ് ടാജറ്റ്, കല്ലൂര്‍ ബാബു, ശോഭ സുബിന്‍, റോജി എം. ജോണ്‍, ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത് കൈപ്പിള്ളി, എം.ജി. കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ടി.എം. ചന്ദ്രന്‍, ഷൈന്‍ മുണ്ടക്കല്‍, ലോ കോളേജ് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ്‌ബ്രൈറ്റ് തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!