Breaking News

വിദ്യാര്‍ത്ഥികള്‍ നെഗറ്റീവ് ചിന്താഗതികള്‍ ഉപേക്ഷിക്കണം – രാജേന്ദ്രന്‍ പുതിയേടത്ത്

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയുടെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജേന്ദ്രന്‍ പുതിയേടത്ത് നിര്‍വ്വഹിക്കുന്നു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയുടെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജേന്ദ്രന്‍ പുതിയേടത്ത് നിര്‍വ്വഹിക്കുന്നു.

ആനന്ദപുരം : പഠനകാലത്ത് നെഗറ്റീവ് ചിന്താഗതികള്‍ ഒഴിവാക്കി തങ്ങളോടും മറ്റുള്ളവരോടും സത്യസന്ധത പുലര്‍ത്തുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജേന്ദ്രന്‍ പുതിയേടത്ത് പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ ബി. സജീവ്, കരിയര്‍ ഗൈഡ് സി.പി. ജോബി, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ബി. ആരോമുണ്ണി, തങ്കച്ചന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്ലസ് ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകളെക്കുറിച്ചും, അവ ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും, വിദ്യാര്‍ത്ഥികളുമായുള്ള സംവാദവും ഇതിനോടനുബന്ധിച്ച് നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!