Breaking News

സൗജന്യ ആയുര്‍വേദ,ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

മറ്റത്തൂര്‍: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ,ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ 8ന് അവിട്ടപ്പിള്ളി ഗവണ്മെന്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍,സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എസ്.പ്രശാന്ത്,ലൈലാ ബഷീര്‍,ഷീല തിലകന്‍,പഞ്ചായത്ത് അംഗങ്ങളായ എ.കെ.പുഷ്പാകരന്‍,ശ്രീധരന്‍ കളരിക്കല്‍,സുരേന്ദ്രന്‍ ഞാറ്റുവെട്ടി എന്നിവര്‍ ആശംസകള്‍ നേരും. ഡോ:ബൈജു(ആയുര്‍വേദം) ഡോ:സ്മിത (ഹോമിയോ) എന്നിവരാണ് ക്യാംപിനു നേതൃത്വം നല്‍കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!