Breaking News

വിദ്യാഭ്യാസരംഗം അടിമുടി മാറ്റും: മന്ത്രി രവീന്ദ്രനാഥ്

SENDOFFകൊടകര: മെച്ചപ്പെട്ട ക്ലാസ്സ് മുറികളും ശൗച്യാലയങ്ങളും ഉണ്ടാക്കുന്നതിനു സമാന്തരമായി ഹൈടെക്ക് ക്ലാസ്സ്മുറികളും ഒരുക്കി പൊതുവിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് പറഞ്ഞു. രണ്ടായിരം കോടി ബഡ്ജറ്റ് വിഹിതത്തിനു പുറമെ സഹകരണ സംഘങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളൂടേയും വോളണ്ടറി അസ്സൊസ്സിയേഷനുകളുടേയും സഹായം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ത്യശ്ശൂര്‍ ജില്ലാ ഗവണ്മെന്റ് ടീച്ചേഴ്‌സ് സഹകരണ സംഘത്തിന്റെ വാര്‍ഷിക യോഗത്തില്‍ വിദ്യാഭ്യ്യാസ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. . 32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സെക്ക്രട്ടറി വി. കുമാരിയ്ക്ക് യാത്രയയപ്പും ഇതോടൊപ്പം നല്‍കി.യോഗത്തില്‍ ബി. ഡി. ദേവസ്സി അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ,കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍, ത്യശ്ശൂര്‍ ജില്ല പഞ്ചായത്ത് പൊതുമരാമത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ. ജെ. ഡിക്‌സണ്‍, ഗ്രാമപഞ്ചയത്ത് അംഗം മിനി ദാസന്‍, സി ഐ ടി യു ഏരിയാ സെക്രട്ടറി പി.കെ ശിവരാമന്‍. കെ എസ്. ടി എ ജില്ലാ പ്രസിഡന്റ് കെ ജി മോഹനന്‍ കെ സി ഇ യു ജില്ലാ സെക്രട്ടറി. സുകു.കെ.ഇട്ട്യേശ്ശന്‍ സംഘം പ്രസിഡന്റ് പി.എസ് സുരേന്ദ്രന്‍, വൈ. പ്രസിഡന്റ് വി.വി. ശശി, വി. കുമാരി, കെ ജി അനാമിക എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!