Breaking News

ശ്രീകൃഷ്ണ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി . രവീന്ദ്രനാഥ് .

SREEKRISHNAമറ്റത്തൂര്‍ : പൊതു വിദ്യാഭാസ രംഗത്തിന്റെ വളര്‍ച്ചക്ക് മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്‌കൂളിനെ പോലുള വിദ്യാലയങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങളാണ് കാഴ്ച വയ്ക്കുന്നതെന്ന് കേരള സംസ്ഥാന വിദ്യാഭാസ വകുപ്പ് മാന്ത്രി പ്രൊഫ . സി . രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു . അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ വാര്‍ഷിക പൊതു യോഗവും ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി .ടി . എ പ്രസിഡന്റ് എ .കെ . രാജന്‍ അധ്യക്ഷനായിരുന്നു .

എസ് .എസ് ,എല്‍ .സി ക്ക് ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള എന്റോവ്‌മെന്റുകളും പുരസ്‌കാരങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി .ജി . സിനി വിതരണം ചെയ്തു . ജൂനിയര്‍ റെഡ് ക്രോസ് റവന്യൂ ജില്ലാ സെക്രട്ടറി ദേവസ്സി ചെമ്മണ്ണൂര്‍ , കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന്‍ ചള്ളിയില്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ , ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള , ഷീല തിലകന്‍ , സുരേന്ദ്രന്‍ ഞാറ്റുവെട്ടി , പ്രവീണ്‍ എം .കുമാര്‍ , പി .ഡി . ഷോളി . രാജ്കുമാര്‍ രഘുനാഥ്, വി .എച്ച്. മായ ,സില്‍ജ ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!