കൊടകര: തൃശൂര്‍ ജില്ലാഗവ.ടീച്ചേഴ്സ് സഹകരണ സംഘം വാര്‍ഷികാഘോഷവും സെക്രട്ടറി വി.കുമാരിക്ക് യാത്രയയപ്പും 24 ന് നടക്കും.രാവിലെ 10 ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനവുംഉപഹാരസമര്പ്പണവും നടത്തും.ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികളായ പി.എസ്.സുരേന്ദ്രന്, വി.കുമാരി,പി.കെ.ജ്യോതിലക്ഷ്മി,കെ.വി.വിനോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.