Breaking News

വിദ്യാഭ്യാസമന്ത്രിക്ക് സ്വീകരണവും എം.ഡി ക്ക് യാത്രയയപ്പും

PRESSCLUBകൊടകര: ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് എം.ഡി ലത നാരായണന് യാത്രയയപ്പും വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥിന് സ്വീകരണവും 23 ന് ഉച്ചതിരിഞ്ഞ് 2 ന് പഞ്ചായത്ത് കമ്മ്യൂണിററി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും.

ബി.ഡി.ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ നേന്ത്രവാഴക്കന്ന് വിതരണവും സി.പി.ഐ.എം.കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തും. പത്രസമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് എ.സി.വേലായുധന്‍, മാനേജര്‍ വി.ഡി.ബിജു, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ബാങ്ക് ഡയറക്ടറുമായ പി.ആര്‍.പ്രസാദന്‍, ശ്യാംഭവി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!