Breaking News

കോടാലി ഗവ.എല്‍. പി. സ്‌കൂള്‍ അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി വാര്‍ഷിക പൊതുയോഗം നടത്തി

കോടാലി: കോടാലി ഗവ.എല്‍. പി. സ്‌കൂളിലെ 2016-17 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി വാര്‍ഷിക പൊതുയോഗം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാ’്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് എം. എന്‍. സുധി അദ്ധ്യക്ഷത വഹിച്ചു. ”ഉത്തമ രക്ഷാകര്‍ത്താവ്” എന്ന വിഷയത്തെ കുറിച്ച് ജില്ലാ പഞ്ചായത്ത് അംഗവും വാഗ്മിയുമായ അഡ്വക്കേറ്റ് കെ. അര്‍. സുമേഷ് ക്ലാസ് നയിച്ചു.

ഹെഡ്മാസ്റ്റര്‍ ജോസ് മത്യു, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എസ്. പ്രശാന്ത്, പഞ്ചായത്ത് അംഗങ്ങളായ മോളിതോമസ്, എ. കെ. പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ. ജെ. ധുമിനി നന്ദി പറഞ്ഞു. പുതിയ ‘ാരവാഹികളായി എം. എന്‍. സുധി (പി. ടി. എ. പ്രസിഡന്റ്), കെ. പി. ഹരിദാസ് (വൈസ് പ്രസിഡന്റ്) സുപൈജ. പി. എസ് (മാതൃസംഗമം പ്രസിഡന്റ്) മഞ്ജു ജയന്‍ (മാതൃസംഗമം വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!