Breaking News

എറണാകുളം ലോ കോളജ് ചെയര്‍മാന്‍ അപകടത്തില്‍ മരിച്ചു

Ananthavishnu

കൊടകര : എറണാകുളം ഗവ.ലോ കോളേജ് ചെയര്‍മാന്‍ ബൈക്കപകടത്തില്‍ മരിച്ചു. കുട്ടനെല്ലൂര്‍ ഔഷധിയിലെ ജീവനക്കാരനായ കൊടകര മറ്റത്തൂര്‍കുന്ന് ചിറ്റഴിയത്ത് വീട്ടില്‍(വിഷ്ണുനിവാസ്) സോമസുന്ദരന്റെ മകന്‍ അനന്തവിഷ്ണു(25) ആണ് മരിച്ചത്. വൈകീട്ട് 8 മണിയോടെയാണ് അപകടം.

എറണാകുളത്തുനിന്നും ട്രെയിനില്‍ കല്ലേറ്റുംകര വന്നിറങ്ങി ബൈക്കെടുത്ത് വീട്ടിലേക്ക് വരുമ്പോള്‍ പുലിപ്പാറക്കുന്ന് കുടസ്റ്റോപ്പില്‍ അജ്ഞാതവാഹനത്തിലിടിച്ച് തെറിച്ചുവീണാണ് അപകടം. അപകടസ്ഥലത്ത് വിറകിന്റെ കെട്ട് കിടക്കുന്നുണ്ട്. അജ്ഞാതവാഹനത്തിലിടിച്ച ശേഷം മറിഞ്ഞു വീണതിനെത്തുടര്‍ന്ന് തല കല്ലിലിടിക്കുകയായിരുന്നു. കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ: സുമ. സഹോദരി: പൗര്‍ണമി. മൃതദേഹം ചാലക്കുടിയിലെ ആശുപത്രി മോര്‍ച്ചറിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!