Breaking News

രാമായണമാസാചരണത്തിന് കൊടകരയിലെ ക്ഷേത്രങ്ങളൊരുങ്ങി

Ramayanamകൊടകര: രാമനാമമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന കര്‍ക്കിടകം വന്നെത്തുകയായി. ശനിയാഴ്ചയാണ് കര്‍ക്കിടകം 1. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന ഈ മാസം രാമായണമാസമായി ആചരിക്കാന്‍ കൊടകര മേഖലയിലെ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി.

അഷ്ടദ്രവ്യ മഹാഗണപതിഹോമം
കൊടകര : മനകുളങ്ങര കരിപ്പാംകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം 17 ന് നടക്കും. ക്ഷേത്രം തന്ത്രി എരിഞ്ഞനവള്ളി നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. രാമായണമാസമായ കര്‍ക്കിടമാസത്തില്‍ എല്ലാ ദിവസവും ഗണപതിഹോമവും, ഭഗവത്സേവയും ഉണ്ടായിരിക്കും.

പൂനിലാര്‍ക്കാവില്‍ മഹാഗണപതിഹോമം

കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണമാസത്തോടനുബന്ധിച്ച് മഹാഗണപതിഹോമം നാളെ രാവിലെ നടക്കും. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ramayana-month copyമഹാമുനിമംഗലം ക്ഷേത്രത്തില്‍ രാമായണമാസാചരണം

കൊടകര : നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണമാസാചരണം 16 മുതല്‍ 22 വരെ നടക്കും. 16 ന് ദിവസവും രാമായണപാരായണം, ത്രികാലപൂജ, കര്‍ക്കിടപൂജ എന്നിവയുണ്ടാകും. ദിവസവും വൈകീട്ട് 3 മുതല്‍ ക്ഷേത്രം വനിതാസമിതിയുടെ നേതൃത്വത്തിലാണ് രാമായണപാരായണം. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് അനിയന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

രാമായണപാരായണവും മഹാഗണപതി ഹോമവും
കൊടകര: കൊടകര മരത്തോംപിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ കർക്കിടകം 1 (ജൂലായ് 16) മുതൽ രാമായണ മാസാചരണം നടത്തുന്നു. രാമായണ മാസാചരണത്തോട് അനുബന്ധിച്ച് കർക്കിടകം 1 മുതൽ മൂന്നു വരെ(ജൂലായ് 16 മുതൽ 18 വരെ) ക്ഷേത്രത്തിൽ ശ്രീ. ശശീന്ദ്രനാഥൻ പഴേടത്ത് കൃഷ്ണകൃപ, ശ്രീമതി ഇന്ദിരാ ഭാസ്കരൻ വടക്കൂട്ട് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ  6 മണിമുതൽ രാമായണ പാരായണം ഉണ്ടായിരിക്കും. കർക്കിടകം 2 (ജൂലായ്17) ഞായറാഴ്ച രാവിലെ  മഹാഗണപതിഹോമവും,ക്ഷേത്രത്തിലേക്ക് പുതുതായി നിർമ്മിച്ച തുലാഭാര തട്ടിന്റെ  സമർപ്പണവും നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ആനന്ദപുരം അരിത്തോട്ടത്ത് ബ്രഹ്മശ്രീ രാമൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.

ramayanamതേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണോത്സവം 
കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണോത്സവം കര്‍ക്കിടകം 1 മുതല്‍ 32 വരെ ആചരിക്കുന്നു. എല്ലാ ദിവസവും രാവിലെയും വൈകീട്ടും രാമായണപാരായണം, ദിവസവും അഷ്ടദ്രവ്യഗണപതിഹോമവും ഉണ്ടായിരിക്കും. കര്‍ക്കിടകം 1, 2, 3 (ജൂലായ് 16, 17, 18) തിയ്യതികളില്‍ വൈകീട്ട് 5 മുതല്‍ 6.30 വരെ ഭാഗവതാചാര്യന്‍ കുളത്തൂര്‍ പുരുഷോത്തമന്‍ രാമായണ മഹാത്മ്യ പ്രഭാഷണം നടത്തുന്നു. ആഗസ്റ്റ് 15 ന് മഹാഗണപതിഹോമവും, സമ്പൂര്‍ണ്ണ രാമായണ പാരായണവും നടക്കും. കര്‍ക്കിടകമാസം എല്ലാദിവസവും ക്ഷേത്രതട്ടകത്തെ വീടുകളില്‍ രാമായണ പാരായണവും പ്രത്യേക പൂജകളും നടക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!