Breaking News

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ രാത്രിയില്‍ കൊടകര സെന്ററിലൂടെ സര്‍വ്വീസ് നടത്തണം

കൊടകര : കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ രാത്രിയില്‍ കൊടകര സെന്ററിലൂടെ സര്‍വ്വീസ് നടത്തണമെന്ന് സമന്വയ സാംസ്‌കാരിക സൗഹൃദവേദി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. രാത്രി 10 മണിക്ക് ശേഷം കെ.എസ്.ആര്‍.ടി.സി. യുടെ ദീര്‍ഘ ദൂര ബസ്സുകള്‍ മേല്‍പ്പാലത്തിലൂടെ പോകുന്നതിനാല്‍ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ സമന്വയ സാംസ്‌കാരിക സൗഹൃദ വേദി വൈസ് പ്രസിഡന്റ് കെ. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നാരായണന്‍ കുട്ടി, ഭാരവാഹികളായ ഷാജുമോന്‍ വട്ടേക്കാട്, ജോസ് മാത്യു ഊക്കന്‍, കരുത്തി ജോസഫ്, ടി.ജി. ജോണ്‍സണ്‍, ബാലകൃഷ്ണന്‍ മാര്‍ഗ്ഗശ്ശേരി, ജെഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!