Breaking News

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഞാറ്റുവേല പ്രദര്‍ശനം സംഘടിപ്പിച്ചു

KDA Sree Krishna School Anandapuram 1ആനന്ദപുരം ; ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ഞാറ്റുവേല പ്രദര്‍ശനം പ്രൊഫ. ഡോ. എന്‍.കെ. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബി. സജീവ് അദ്ധ്യക്ഷനായിരുന്നു. മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍, സ്റ്റാഫ് സെക്രട്ടറി സി.പി. ജോബി, സന്ധ്യ ഇ.പി., ആല്‍വിന്‍ ടി.എ. എന്നിവര്‍ സംസാരിച്ചു.

മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷിരീതിയായ ഹൈഡ്രോപോണിങ്ങ്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബഡ്ഡിങ്ങ്, ടിഷ്യൂകള്‍ച്ചര്‍ എന്നീ നൂതന സാങ്കേതിക വിദ്യകളും, അപൂര്‍വ്വങ്ങളായ ഫലവൃക്ഷങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. പരിപാടിക്ക് അജയ് കൃഷ്ണ, ജോയല്‍ അഞ്ജലി, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!