Breaking News

ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാദിനാഘോഷം ആഘോഷിച്ചു

പേരാമ്പ്രക്കാരന്‍ ക്ഷേത്രം
കൊടകര: നാടുകുന്ന് പേരാമ്പ്രക്കാര്‍ എളവള്ളി ചൊവ്വാഭഗവതി-കാനാട് ധര്‍മദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോത്സവം നടന്നു. മഹാഗണപതിഹോമം, ദേവതാപ്രതിഷ്ഠാ, കലശാഭിഷേകം, പ്രഭാഷണം, താലിവരവ് , പാക്കനാര്‍വാദ്യം, പഞ്ചാരിമേളം, പ്രസാദഊട്ട് എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് അശ്വിനീദേവ് തന്ത്രികള്‍ കാര്‍മികത്വം വഹിച്ചു. മേളത്തിന് പെരുവനം സതീശന്‍മാരാര്‍ നേതൃത്വം നല്‍കി.

വള്ളിവട്ടത്തുകാരന്‍ ക്ഷേത്രം
കൊടകര: ആളൂര്‍ വള്ളിവട്ടത്തുകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം [checklist]ആഘോഷിച്ചു[/checklist].ശുദ്ധിക്രിയകള്‍, ഗണപതിഹോമം, കലശാഭിഷേകം, സര്‍വൈശ്വര്യപൂജ, കല്‍പ്പാത്തി ബാലകൃഷ്ണന്റെ തായമ്പക എന്നിവയുണ്ടായി.

പനയ്ക്കല്‍ വിഷ്ണുമായാക്ഷേത്രം
കൊടകര: കൊപ്രക്കളം കാരൂര്‍ പനയ്ക്കല്‍ വിഷ്ണുമായാ ദേവസ്ഥാനക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, മേളം, പ്രസാദഊട്ട്, ദീപാരാധന എന്നിവയുണ്ടായി.

മുല്ലയ്ക്കല്‍ ഘണ്ടാകര്‍ണക്ഷേത്രം
കൊടകര: നെല്ലായി വടക്കേടത്ത് മുല്ലയ്ക്കല്‍ ഘണ്ടാകര്‍ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, പഞ്ചാരിമേളം, പ്രസാദഊട്ട് എന്നിവയുണ്ടായി.

കുന്നത്തൃക്കോവില്‍ ക്ഷേത്രം
കൊടകര: കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. 1008 കുടം ധാര, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നന്ത്യാര്‍ളി മൂര്‍ക്കനാട്ട് ശ്രീധരന്‍ നമ്പൂതിരി, കീരമ്പിള്ളി കണ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!