Breaking News

കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍ മാതൃകയായി

kalanjukittiകൊടകര: വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍ മാതൃകയായി. കൊടകരയില്‍ ലോട്ടറിടിക്കറ്റ് വില്‍പ്പന നടത്തുന്ന കാരൂര്‍ സ്വദേശി കാടുകുറ്റിമഠത്തില്‍ രവീന്ദ്രനാണ് പഴ്‌സ് പോലിസ് സ്‌റ്റേഷനിലേല്‍പ്പി്ച് സത്യസന്ധത കാട്ടിയത്.

തിങ്കളാഴ്ച രാവിലെ കൊടകര ടൗണിലെ ചാലക്കുടി ബസ്റ്റോപ്പിനു സമീപത്തുനിന്നാണ് പണവും എ.ടി.എം.കാര്‍ഡുമടങ്ങിയ പഴ്‌സ് ഇയാള്‍ക്ക് കിട്ടിയത്. ഉടന്‍ കൊടകര പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പഴ്‌സിലെ രേഖകളിലുണ്ടായിരുന്ന വിലാസത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടമ കാവനാട് സ്വദേശിനി വിനിത സ്റ്റേഷനിലെത്തി പഴ്‌സ് ഏറ്റുവാങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!