Breaking News

സേവാഭാരതി മെഡിക്കല്‍ സ്റ്റോര്‍ കുമ്മനം ഉദ്ഘാടനം ചെയ്തു

Kummanamകോടാലി: സേവാഭാരതി കോടാലി യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ വിവേകാനന്ദമെഡിക്കല്‍സ്റ്റോറിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. പി.ആര്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം സന്ധ്യസജീവന്‍, മൂന്നുമുറി പള്ളി വികാരി ഫാ.വര്‍ഗീസ് പാലത്തിങ്കല്‍, കോടാലി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് വി.കെ.സിറാജുദ്ദീന്‍, ആര്‍.എസ്. എസ് ജില്ലാസംഘചാലക് എന്‍.പി മുരളി,ഡോ.ജോസഫ് കട്ടക്കയം, ഡോ.പി.എസ്.ഉണ്ണികൃഷ്ണന്‍, പി.ജി.രഞ്ജിമോന്‍, കെ.ബി.ദിലീപ്, പി.ശ്രീകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് ധനചികിത്സാസഹായവിതരണവും വ്രജഹരിതം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!