കൊടകര: കുന്നതൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം 12 ന് ആഘോഷിക്കും. രാവിലെ 1008 കുടം ധാര ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നന്ത്യാര്ളി മൂര്‍ക്കനാട്ട് മനയ്ക്കല്‍ ശ്രീധരന് നമ്പൂതിരി, കീരംമ്പിള്ളി കണ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.