Breaking News

റെയില്‍വെ ട്രാക്ക് ശൂചീകരിക്കാന്‍ യന്തിരനുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

sahrdaya students1കൊടകര.റെയില്‍വെ പാളങ്ങളിലെ മാലിന്യ ശേഖരണവും ശുദ്ധീകരണവും എന്നും വെല്ലുവിളിയാണ്.സാങ്കേതിക വിദ്യകള്‍ നിരവധി വികസിച്ചെങ്കിലും റെയില്‍വെ പാളങ്ങള്‍ ശുദ്ധികരിക്കുന്ന ജോലികള്‍ ഇന്നും തൊഴിലാളികള്‍ തന്നെയാണ് ചെയ്യുന്നത്.ഇത് പലപ്പോഴും കാര്യക്ഷമമാകുന്നില്ല. ഇതിനൊരു ബദല്‍ എന്ന നിലയിലാണ് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു റോബോട്ടിനെ നിര്‍മ്മിച്ചാലോ എന്നാലോച്ചിത്. റോബോട്ടാകുമ്പോള്‍ കാര്യക്ഷമതയും വേഗവും കൂടും.

റെയില്‍വെ സ്റ്റേഷനില്‍ സൂക്ഷിക്കുന്ന റോബോട്ട് സമയമാകുമ്പോള്‍ തനിയെതന്നെ പാളത്തിലിറങ്ങും, തുടര്‍ന്ന് പണികള്‍ തുടങ്ങും. പ്ലാസ്റ്റിക് മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യമടക്കം മാലിന്യങ്ങള്‍ മുഴുവനും ശേഖരിക്കും. ട്രാക്കിലെ പൊടികള്‍ വരെ വലിച്ചെടുക്കും. തുടര്‍ന്ന് വളരെ ശക്തിയില്‍ വെള്ളം പമ്പ് ്‌ചെയ്ത് ട്രാക്ക് ശുചിയാക്കും.പിന്നാലെ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കും. ജോലികള്‍ ചെയ്യുന്ന സമയത്ത് ട്രെയിന്‍ വന്നാലും പേടിക്കേണ്ടതില്ല.

ട്രെയിന്‍ നിശ്ചിത ദൂരത്തെത്തുമ്പോള്‍ സെന്‍സറുകള്‍ നിര്‍ദ്ദേശം നല്കും, റോബോട്ട് തനിയെ പാളത്തില്‍നിന്നിറങ്ങും, ട്രെയിന്‍ പോയി കഴിയുമ്പോള്‍ പാളത്തില്‍ കയറി ജോലികള്‍ തുടരും.നാല് യൂണിറ്റുകളാണ് ഈ റോബോട്ടിനുള്ളത്.മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഫീഡര്‍ യൂണിറ്റ്, പൊടി ഉള്‍പ്പടെയുള്ള ചെറിയ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി സക്ഷന്‍ യൂണിറ്റ്, വെള്ളം പമ്പ് ചെയ്ത് ട്രാക്ക് ശുദ്ധികരിക്കുന്ന വാട്ടര്‍ യൂണിറ്റ്,അണുവിമുക്തമാക്കാന്‍ ക്ലോറിനേഷന്‍ യൂണിറ്റ് എന്നിവയാണ്.ശുദ്ധികരണത്തിന് ശേഷം മാലിന്യം നിക്ഷേപിക്കാനുള്ള ടാങ്കില്‍ റോബോട്ട് തന്നെ മാലിന്യങ്ങള്‍ കൊണ്ടിടും.റോബോട്ടിന്റെ പ്രവര്‍ത്തനത്തിന് മനുഷ്യപ്രയത്‌നം ആവശ്യമില്ല.

ശുദ്ധികരണത്തിനിടക്ക് റെയില്‍വെ പാളത്തിലെ തടസങ്ങളും അപകട സാധ്യതയും ഈ റോബോട്ടുപയോഗിച്ച് കണ്ടുപിടിക്കാനും അടുത്ത ഘട്ടത്തില്‍ പദ്ധതിയുണ്ട്.ഏകദേശം ഒരു ലക്ഷം രൂപയെ റോബോട്ടിന് ചിലവ് വരൂ എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സഹൃദയയിലെ ഇലക്ട്രാണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ജെസെ വില്‍സണ്‍, വി.കെ.ദഹബിയ, അല്‍ന തോമസ്,ജോവ്‌ന ജെറ്റോ എന്നിവരാണ് ഈ റോബോട്ടിന് പിന്നില്‍. പ്രൊഫ. ജസിന്‍ ജയിംസിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ് തയ്യാറാക്കിയത്.

ചൈനയിലെ ഹാര്‍ബിനില്‍ വച്ച് ഐ.ഇ.ഇ,ഇ. (IEEE)യും, എ.സി.എം.എ. (ICMA)ഉം നടത്തുന്ന അന്തരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് ഈ പ്രോജക്റ്റ് തിരഞ്ഞെടുത്തിട്ടുണ്ട്.ആഗസ്റ്റില്‍ റോബോട്ടിന്റെ വിശേഷങ്ങളുമായി ചൈനയിലേക്ക് പറക്കാനിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ റെയില്‍വെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗത്തിലേക്കും ഈ പ്രോജക്റ്റ് തിരഞ്ഞെടുത്തിട്ടുണ്ട്.ഇതിനുള്ള ചര്‍ച്ചകള്‍ നടത്താനായി ലക്‌നോവിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!