കൊടകര : മൂലംകുടം എസ്.എന്‍.വി.യു.പി. സ്കൂളില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി റംസാന് നിലാവ് ആഘോഷിച്ചു. പ്രീ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികളും, രക്ഷാകര്‍ത്താക്കളും, അധ്യാപകരും ചേര്‍ന്ന് റംസാന് നിലാവ് ആഘോഷിച്ചു.
കുട്ടികള്‍ക്ക് കൈയ്യില്‍ മൈലാഞ്ചി അണിയിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് എം. മിനി റംസാന് നിലാവ് ഉദ്ഘാടനം ചെയ്തു. എം.എസ്. ഷംല ടീച്ചര്‍, എ.യു. അമ്പിളി ടീച്ചര്‍, കെ.പി. മാധവി ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.