Breaking News

മറ്റത്തൂര്‍ ജോസഫ്‌സ് യു.പി. സ്‌കൂളില്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചു

മറ്റത്തൂര്‍ ജോസഫ്‌സ് യു.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ചാക്യാര്‍ കൂത്ത്.
മറ്റത്തൂര്‍ ജോസഫ്‌സ് യു.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ചാക്യാര്‍ കൂത്ത്.

കൊടകര : മറ്റത്തൂര്‍ ജോസഫ്‌സ് യു.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തി. സ്‌കൂള്‍ അസ്സി. മാനേജര്‍ ഫാ. ജോസഫ് പയ്യപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീല തിലകന്‍ സാഹിത്യവേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ടിസ്സി പി. ആന്റണി സംസാരിച്ചു. കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ ചാക്യാര്‍ കൂത്ത് കലാമണ്ഡലം അനൂപ് മണ്ണാര്‍ക്കാട്, കലാമണ്ഡലം വിപിന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!