Breaking News

”വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണം” – ഷീല വിജയകുമാര്‍

KDA SKHS Anandapuram Vijayolsavam photoആനന്ദപുരം : ധാര്‍മ്മിക മൂല്യച്യൂതികളില്‍പ്പെടാതെ, മുഖ്യധാരയിലേക്ക് കടന്നുവന്ന് സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവരാണ് വിദ്യാര്‍ത്ഥികളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഹയര്‍സെക്കന്ററി വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.എ. മനോഹരന്‍, ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദകുമാരി, ഹെഡ്മാസ്റ്റര്‍ എ.എന്‍. വാസുദേവന്‍, പ്രിന്‍സിപ്പല്‍ ബി. സജീവ്, എ.എന്‍. നീലകണ്ഠന്‍, സ്റ്റാഫ് സെക്രട്ടറി സി.പി. ജോബി, തുഷം സൈമണ്‍ എന്നിവര്‍ സംസാരിച്ചു. ഉയര്‍ന്ന മാര്‍ക്ക് നേടിയ ടി.എ. ദീപ, ഇ.ടി. സ്വാതി, കെ.എ. അനീഷ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!