കൊടകര : മൂന്നുമുറിയില്‍ റോയല്‍ സംഗീത വിദ്യാലയം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വോക്കല്‍, വയലിന്, ഗിറ്റാര്‍, ഓര്‍ഗന്‍, പുല്ലാങ്കുഴല്‍, തബല, മൃദംഗം, റിഥംപാഡ്, ചിത്രരചന, പേപ്പര്‍ ആര്‍ട്ട് എന്നിവയിലാണ് പരിശീലനം. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന് അദ്ധ്യക്ഷത വഹിച്ചു.
ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് ചള്ളിയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, ഗ്രാമപഞ്ചായത്തംഗം ഷീല വിപിനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫ്യൂഷന്‍ അവതരണവും നടന്നു.