Breaking News

ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

apakadathil maricha ramesh   new photoകൊടകര :ദേശീയപാത 47 ല്‍ കൊടകരയ്ക്കടുത്ത് ഉളുമ്പത്തുകുന്നില്‍ കാര്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊളത്തൂര്‍ ശാന്തിവിഹാറില്‍ വെള്ളയത്ത് രാജന്റെ മകന്‍ രമേഷ് (36 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നരം ആറുമണിയോയെയാണ് അപകടം.കൊളത്തൂരില്‍ നിന്നും കൊടകരയിലെയ്ക്ക് ബൈക്കില്‍ പോകുകയായിരുന്നു.

ഉളുമ്പത്ത്കുന്നില്‍ പ്രധാന പാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടി റോഡിലേയ്ക്ക് മറിഞ്ഞ ബൈക്കില്‍ പിന്നിലൂടെ വന്ന മറ്റൊരുകാര്‍ ഇടിയ്ക്കുകയായിരുന്നു.ഉടന്‍ കൊടകരയിലെ ഏകലവ്യ പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ ചാലക്കുടിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.അമ്മ :ശാന്ത.ഭാര്യ :ബബിത.മകന്‍ :തനുഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!