Breaking News

2014ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മറ്റത്തൂരിലെ രണ്ട് പ്രതിഭകള്‍ക്ക് അംഗീകാരം.

Television Awardകോടാലി : 2014ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മറ്റത്തൂരിലെ രണ്ട് പ്രതിഭകള്‍ക്ക് അംഗീകാരം. കോടാലി സ്വദേശി വി.എം.ബിന്‍സാദ്, മാങ്കുറ്റിപ്പാടം സ്വദേശി അജോ ജോസ് എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. 20 മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ടെലിഫിലിമുകളുടെ വിഭാഗത്തില്‍ മികച്ച ടെലിഫിലിമായി തെരഞ്ഞെടുക്കപ്പെട്ടത് വി.എം.ബിന്‍സാദ് സംവിധാനം ചെയ്ത ”ബാലന്‍സ്” എന്ന ഹ്രസ്വ ചിത്രമാണ്.

”ഉൗന്നുവടികള്‍” എന്ന ടെലിഫിലിമിന്റെ കലാസംവിധാനം നിര്‍വഹിച്ചതിനാണ് മാങ്കുറ്റിപ്പാടം ചേനത്തുപറമ്പില്‍ ജോസിന്റെ മകനായ അജോ ജോസിന് അവാര്‍ഡ് ലഭിച്ചത്. ബൈബിളിന്റെ പശ്ചാത്തലത്തില്‍ തനിമചോരാതെ പശ്ചാത്തലമൊരുക്കിയതിനാണ് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം ഈ യുവകലാകാരനെ തേടിയെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!