കൊടകര: പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കളഭാഭിഷകം, പ്രസാദഊട്ട്, കാഴ്ചശിവേലി, പഞ്ചവാദ്യം, ധ്രുവം മേളം, ദീപാരാധന, പഞ്ചമദ്ദളകേളി, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്കി.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന് നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടമ്പേറ്റി.