Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂണ്‍ 6 ന് ആഘോഷിക്കും

Poonilarkkavu Templeകൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂണ്‍ 6 ന് ആഘോഷിക്കും. രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കളഭം, പ്രസാദഊട്ട്, കാഴ്ചശിവേലി, പഞ്ചവാദ്യം, നിറമാല, ചുറ്റുവിളക്ക്, കേളി, പറ്റ്, വിളക്കെഴുന്നള്ളിപ്പ്, ഇടയ്ക്കാപ്രപദക്ഷിണം, വിളക്കാചാരം എന്നിവയുണ്ടാകും.

തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടമ്പേറ്റും. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!