Breaking News

ലോട്ടറി തൊഴിലാളികള്‍ ദുരിതത്തില്‍…

കൊടകര: കൂലിപ്പണിക്കാര്‍മുതല്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരെ ലോട്ടറിക്കച്ചവടത്തിനിറങ്ങിയതിനാല്‍ ലോട്ടറി കച്ചവടം നടത്തുന്ന നൂറുകണക്കിനുവരുന്ന വികലാംഗരടക്കമുള്ള യൂണിയനുകീഴിലെ ലോട്ടറി കച്ചവടക്കാര്‍ ദുരിതത്തിലായെന്ന് തൊഴിലാളികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വമ്പന്‍ലോട്ടറി ഏജന്റുമാര്‍ കച്ചവടക്കാര്‍ക്കല്ലാതെ പുറം പാര്‍ട്ടിക്കാര്‍ക്ക് ലോട്ടറി കൊടുക്കുന്നു.

പുറം പാര്‍ട്ടിക്കാരാകട്ടെ ടിക്കറ്റുകള്‍ക്ക് 5 ഉം പത്തും രൂപ കുറച്ചാണ് വില്‍പ്പന നടത്തുന്നത്. കൊടകര പേരാമ്പ്ര അപ്പോളൊ ടയേഴ്‌സിലെ ജീവനക്കാര്‍ പോലും ഇപ്പോള്‍ ലോട്ടറിവില്‍പ്പന നടത്തുകയാണെന്നും ഇതുമൂലം യൂണിയനില്‍ അംഗത്വമുള്ള പട്ടിണി പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുകയാണെന്നും അവര്‍ പറഞ്ഞു.

ലോട്ടറി വില്‍പ്പന മാത്രം ആശ്രയമുള്ളവരാണ് തങ്ങളെന്നും സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്ന ഈ സമയത്ത് കുട്ടികള്‍ക്കു പഠനസാമഗ്രകള്‍ വാങ്ങാന്‍പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയാമെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും ഈ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലത്രേ. പത്രസമ്മേളനത്തില്‍ സി.വി.ജയ, കെ.കുട്ടപ്പന്‍, എം.കെ.വേലപ്പന്‍, എം.എല്‍.രാമകൃഷ്ണന്‍, ഒ.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!