Breaking News

കഥകളുടെ രാജകുമാരിയെത്തി; ഒത്തിരി കാര്യങ്ങളുമായി

SARAകോടാലി : മലയോരഗ്രാമമായ മറ്റത്തൂരിലെ കോടാലി ജി.എല്.പി.സ്‌കൂളില്‍ നടന്ന സാംസ്‌കാരികസദസ്സില്‍ താന്‍ രചിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് നോവല്‍ എഴുത്തുകാരി ‘എമിലി ഓഷിന്‍’ തന്റെ ‘ദി ത്രീ സ്റ്റാര്‍സ് എന്ന കൃതിയെക്കുറിച്ചും കൗമാര പ്രശ്‌നങ്ങളെ കുറിച്ചും വാചാലമായപ്പോള്‍ സദസ്സും വേദിയും ഏറെ ആകാംക്ഷയോടെയാണ് ആ വാക്കുകള്‍ ഏറ്റുവാങ്ങിയത്.

ഇന്ത്യയില്‍ കൗമാരക്കാരായ എഴുത്തുകാര്‍കുറവാണെന്നും കൗമാരക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തിറങ്ങിയിട്ടുള്ള പുസ്തകങ്ങളില്‍ അധികവും മുതിര്‍ന്നവര്‍ എഴുതിയതാണെന്നും എമിലി പറയുന്നു. കോടാലി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കോടാലി എല്‍.,പി സ്‌കൂളില്‍ അരങ്ങേറിയ സാംസ്‌കാരിക സദസ്സിലാണ് വെള്ളിക്കുളങ്ങര സ്വദേശിയും കര്‍ണാടകയില്‍ കുട്ടികളുടെ അവകാശ സംരക്ഷണപ്രവര്‍ത്തകനുമായ പി.പി.ബാബഹുരാജിന്റെ മകള്‍ 16 കാരിയുടെ പുസ്തകം എഴുത്തുകാരി സാറാജോസഫ് പരിചയപ്പെടുത്തിയത്.

മൈസൂരിലെ ക്രൈസ്റ്റ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് എമിലി ഓഷിന്‍ വീകെ.കാസിം അധ്യക്ഷത വഹിച്ചു.സാഹിത്യ നിരൂപകന്‍ ഐ . ഷണ്മുഖ ദാസ് , പി പി .ബാബുരാജ് , മോളി തോമസ്, ഹക്കിം കളിപറമ്പില്‍, കെ.പ്രസാദ്, സി.എസ്.സുഭാഷ, ജോഷി പോനത്തില്‍, എന്‍.വി. ശി വദാസന്‍ എന്നിവര്‍ സംസാരിച്ചു വായനശാല അംഗങ്ങളില്‍ നിന്ന് ഇക്കഴിഞ്ഞ എസ്,എസ്,എല്‍,സി, പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്കും ട്രോഫികള്‍ നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!