Breaking News

സെപ്റ്റ് കോടാലിയുടെ ആഭിമുഖ്യത്തില്‍ അണ്ടര്‍ 12 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

FootballCampകൊടകര: സെപ്റ്റ് കോടാലിയുടെ ആഭിമുഖ്യത്തില്‍ 12 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയില്‍ തുടക്കമായി. കൊടകര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ ഉദ്ഘാടനം ചെയ്തു.

ആദ്യദിനത്തില്‍ കോടാലി സെപ്റ്റിന്റെ 2 ടീമുകളും മണ്ണുത്തി, കൊടകര ടീമുകള്‍ വിജയികളായി. ജില്ലയില്‍നിന്നുള്ള 8 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകീട്ട് 5 ന് നടക്കുന്ന സമാപനസമ്മേളനം ഫുട്‌ബോള്‍താരം പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!