Breaking News

ഉളുമ്പത്തുകുന്നില്‍ കെ.എസ്.ആര്‍.ടി.സി.ബസിനു പുറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

caraccidentകൊടകര : ദേശീയപാതയിലെ കൊടകര ഉളുമ്പത്തുകുന്നില്‍ കെ.എസ്.ആര്‍.ടി.സി.ബസിനു പുറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി.മാള ഡെപ്പോയിലെ വനിതാ കണ്ടക്ടര്‍ അനീഷയ്ക്കും കാറോടിച്ചിരുന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്ന് മാളയിലേക്കു പോയിരുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസിനു പുറകില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പുറകുവശവും കാറിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ 20 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!