Breaking News

കേരള പുലയര്‍ മഹിള ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി

KDA KPMF Prathishedha Jadha Nadathyകൊടകര : ജിഷയുടെ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന തരത്തില്‍ അന്വേഷണം വഴി തിരിച്ചു വിടുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കെപി.എം.എഫ്. കൊടകര യൂണിയന്റെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രതിഷേധ ജാഥ നടത്തി.

കെ.പി.എം.എസ്. സംസ്ഥാന ജോ. സെക്രട്ടറി പി.കെ. സുബ്രന്‍ ജാഥ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. ജില്ല പ്രസിഡന്റ് എം.വി. ഗംഗാധരന്‍, കെ.പി.എം.എഫ്. ഏരിയ സെക്രട്ടറി ഓമന തിലകന്‍, കെ.പി.എം.എസ്. ജില്ല കമ്മറ്റി മെമ്പര്‍ പി.സി. വേലായുധന്‍, യൂണിയന്‍ സെക്രട്ടറി പി.വി. ഉമേഷ്, പ്രസിഡന്റ് പി.പി. അനില്‍കുമാര്‍, വൈ.പ്രസിഡന്റ് ഐ.എസ്. സുബ്രന്‍, ട്രഷറര്‍ എ.കെ. സാജു തുടങ്ങിയവര്‍ സംസാരിച്ചു. അന്വേഷണത്തില്‍ അനാസ്ഥ വരുത്തുന്ന പോലീസ് നീതി പുലര്‍ത്തണമെന്നും ഉടനടി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!