Breaking News

മതമൈത്രിയുടെ മഹോത്സവം ക്ഷേത്രത്തിലേക്കുള്ള പൂരംഎഴുന്നള്ളിപ്പ് പള്ളിയങ്കണത്തില്‍ നിന്നും

മതമൈത്രിയുടെ മഹോത്സവം ക്ഷേത്രത്തിലേക്കുള്ള പൂരംഎഴുന്നള്ളിപ്പ് പള്ളിയങ്കണത്തില്‍ നിന്നും വിളക്കുവക്കാന്‍ വികാരി; വികാരിയെ ആദരിക്കാന്‍ തന്ത്രി
കൊടകര: പരസ്പര സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമായ ഹൃദയങ്ങളുടെ കൂട്ടായ്മയില്‍ മതസൗഹാര്‍ദത്തിന്റെ മഹോത്സവത്തിനൊരുങ്ങുകയാണ് കനകമല ദേശനിവാസികള്‍. അഹം ബ്രഹ്മാസ്മി എന്ന വേദതത്വത്തിനും സര്‍വരിലും ദൈവത്തെ കാണുക എന്ന ബൈബിള്‍ വചനത്തിനും മനുഷ്ഹൃദയങ്ങളില്‍ ഇടം കൊടുത്തുകൊണ്ട് കൊടകര കനകമല വട്ടേക്കാട് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ പൂരം മഹോത്സത്തോടനുബന്ധിച്ച് 9 ന് വൈകീട്ട് 6 നാണ് കനകമല സെന്റ്ആന്റണീസ് പള്ളിയങ്കണത്തില്‍നിന്നും വികാരി ഫാ.ആന്റോ ജി ആലപ്പാട്ട് കുത്തുവിളക്ക് തെളിയിച്ച് പൂരം എഴുന്നള്ളിപ്പ് ആരംഭിക്കുന്നത്.

സാധാരണ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പുകള്‍ക്ക് വിളക്കുവക്കുക ക്ഷേത്ര മേല്‍ശാന്തിയാണ്. കുത്തുവിളക്ക് തെളിയിച്ച് പള്ളിമുറ്റത്തുനിന്നും ആനപ്പുറത്തേക്കും കോലം എഴുന്നള്ളിക്കും. തുടര്‍ന്ന് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ വട്ടേക്കാട് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നീങ്ങും. ക്ഷേത്രം തന്ത്രി അശ്വിനീദേവും പള്ളി വികാരി ആന്റോ ജി ആലപ്പാട്ടും എഴുന്നള്ളിപ്പില്‍ പങ്കെടുക്കും. ക്ഷേത്രത്തിലെത്തിയാല്‍ മതസൗഹാര്‍ദസംഗമം നടക്കും.

ചടങ്ങില്‍ പള്ളിവികാരിയെ ക്ഷേത്രം തന്ത്രി ആദരിക്കും. കൈമുക്ക് വൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാട്, രാഹുല്‍ ഈശ്വര്‍,പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ പങ്കെടുക്കും. ലോകത്തിനുമാതൃകയാകുന്ന ഈ മതമൈത്രീസംഗമത്തിന്റെ നടത്തിപ്പിനായി ജോര്‍ജ് മാണ്ടി ജനറള്‍ കണ്‍വീനറായി വിപുലമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. മതസൗഹാര്‍ദപൂരത്തിനായി കനകമല പള്ളിയിലും വട്ടേക്കാട് ശിവക്ഷേത്രത്തിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!