Breaking News

കുടിവെള്ള വിതരണവുമായി ഏകലവ്യ സേവാസമിതി

KDA Ekalavya Sevasamithy Vattekkad  Kudivellavithranam Nadathyകൊടകര : വട്ടേക്കാട് ഏകലവ്യ സേവാസമിതി ശക്തമായി കുടിവെള്ള ക്ഷാമം നേരിടുന്ന വട്ടേക്കാട്, കുന്നത്ത്, വട്ടേക്കാട് കോളനി, കിഴക്കുംമുറി, നടുവട്ടുവഴി, വട്ടേക്കാട് സെന്റര്‍ എന്നീ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തി. ആഴ്ചയില്‍ 4 ദിവസം കുടിവെള്ളം എത്തിക്കുന്നു.

ഒരു ദിവസം 8000 ലിറ്റര്‍ വെള്ളമാണ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കുന്നത്. മഴ പെയ്ത് വെള്ളം ഉണ്ടാകുന്നത് വരെ കുടിവെള്ളം കൊടുക്കുമെന്ന് പ്രസിഡന്റ് എം.കെ. ചന്ദ്രശേഖരന്‍ പറഞ്ഞു. സെക്രട്ടറി വി.ബി. ബിന്ദുലാല്‍, കമ്മിറ്റി അംഗങ്ങളായ വിജേഷ് ടി.ബി., സുഭാഷ് സി.എസ്., ശ്രീജേഷ് സി.ജി. എന്നിവര്‍ കുടിവെള്ളവിതരണത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!