Breaking News

കോടാലിയില്‍ പൊരിവെയിലിനു ആശ്വാസമേകാന്‍ സൗഹൃദ കൂട്ടായ്മ തണ്ണീര്‍പ്പന്തലൊരുക്കി

thanneerpanthalകോടാലി. പൊള്ളുന്ന ചൂടിനും വരളുന്ന തൊണ്ടക്കും സാന്ത്വനമേകാന്‍ തണ്ണീര്‍പ്പന്തലൊരുക്കി സൗജന്യമായി ശുദ്ധമായ സംഭാരം വിതരണം ചെയ്ത് മാതൃകയാവുകയാണ് കോടാലിയിലെ ഏതാനും മനുഷ്യസ്‌നേഹികള്‍.കോടാലി ഐ.ടി.സി.ബാങ്കിന് സമീപം ഗായത്രി ബില്‍ഡിങ്ങിനു മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയുമെല്ലാം ചേര്‍ത്ത് സ്വാദിഷ്ഠമാക്കിയ തണുപ്പിച്ച സംഭാരമാണ് വിതരണം ചെയ്യുന്നത്.

സാമൂഹ്യ പ്രവര്‍ത്തകനായ വൈലോപ്പിള്ളി സന്തോഷ്,പുലരി ചന്ദ്രന്‍,സമീപത്തെ കച്ചവടക്കാരായ രാജന്‍ മണ്ണാമ്പറമ്പില്‍,സുബ്രഹ്മണ്യന്‍ വയല്ക്കട,സിജു കണ്ണത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം ആരംഭിച്ചിട്ടുള്ളത്.കഠിനമായ ചൂട് ശമിക്കുന്നതു വരെ എല്ലാ ദിവസവും ഈ കുടിവെള്ള വിതരണം തുടര്‍ന്നു കൊണ്ട് പോകാനാണ് ഇവരുടെ പദ്ധതി.

Related posts

1 Comment

  1. joshy

    It’s really cool and wonderful that you are doing a good job. It’s an humanitarian aid.. Keep it up ????

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!