Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഊട്ടുതിരുനാള്‍ ആഘോഷിച്ചു

KDA St Josephs Church Ottuthirunnalകൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുന്നാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. രാവിലെ 6.30 ന്റെ വി. കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. തോമസ് ആലുക്കല്‍ ഊട്ട് വെഞ്ചിരിപ്പ് നടത്തി.

വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അനുഗ്രഹം പ്രാപിക്കുന്നതിനും ഊട്ടുസദ്യയില്‍ പങ്കെടുക്കുന്നതിനുമായി ജാതി-മതഭേദമെന്യേ 20,000 ല്‍ അധികം ഭക്തജനങ്ങളാണ് വന്നെത്തിയത്. രാവിലെ 10 മണിയുടെ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ഡേവീസ് പിടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഹൃദയ കോളേജ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കി.

11.45 ന്റെ വി. കുര്‍ബ്ബാനയ്ക്ക് ശേഷം കുഞ്ഞുങ്ങള്‍ക്കുള്ള ചോറൂണ് നടത്തി. 3.30 ന്റെ സെന്റ് ജോസഫ്‌സ് ഫാമിലി കുര്‍ബ്ബാനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും വര്‍ണ്ണമഴയും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!