Breaking News

പൂച്ചയുടെ ആത്മഹത്യ കൗതുകമായി.

Suvisideകോടാലി. കൊരേച്ചാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപം ചെതലന്‍ വീട്ടില്‍ വിനുവിന്റെ വീട്ടുപറമ്പിലാണ് മരത്തിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ പൂച്ചയുടെ ജഡം കണ്ടത്. വീട്ടിലെ കുട്ടികള്‍ പൂച്ചയെ കളിപ്പിക്കുന്നതിനിടെ അതിന്റെ കഴുത്തില്‍ ഒരു പ്ലാസ്റ്റിക് കയര്‍ കെട്ടിയിരുന്നു. കയറുമായി പുറത്തു പോയ പൂച്ചയെ കുട്ടികള്‍ പിന്നെ അന്വേഷിച്ചുമില്ല.

ഒരു ദിവസത്തിനു ശേഷം വീടിനു സമീപത്തെ ഉയരമുള്ള മരത്തിനു മുകളില്‍ തൂങ്ങിയ നിലയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു.കയറുമായി മരത്തില്‍ കയറിയ പൂച്ച മരത്തില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ കഴുത്തിലെ കയര്‍ ചില്ലയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!