നെല്ലായി : നെല്ലായി റെയില്‍വേ സ്റ്റേഷനിലെ രണ്ടു പ്ലട്ഫോമുകളുടെ രണ്ടറ്റത്തും 5 വീതം വിളക്കുകള്‍ സ്ഥാപിച്ചു നെല്ലായി റെയില്‍വേ സ്റ്റേഷന് പുതിയ വെളിച്ചം നല്‍കിയിരിക്കുകയാണ് റെയില്‍വേ. നെല്ലായിലെയും പരിസര പ്രദേശത്തേയും ജനങ്ങള്‍ക്ക് പുനലൂരിനും പാലക്കാടിനും ഇടയിലുള്ള വിവിധ സ്ഥലങ്ങളിലേക്ക് ചെലവു കുറഞ്ഞു യാത്ര ചെയ്യുന്നതിന് സാധ്യമായ 12 ഓളം തീവണ്ടികള്‍ക്ക് ഇവിടെ ഇപ്പോള്‍ സ്റ്റോപ്പ് ഉണ്ട്.
അങ്കമാലിയില്‍ യാത്ര അവസാനിക്കുന്ന മെമു വണ്ടി തൃശ്ശൂരിലേക്ക് നീട്ടുമ്പോള്‍ ആ വണ്ടികള്‍ക്ക് കൂടി നെല്ലായില് സ്റ്റോപ്പ് ല’ിക്കും. ഇവിടെ നിന്നും പുനലൂരിനുംപാലക്കാടിനും ഇടയിലുള്ള എല്ലായിടത്തെക്കും നേരിട്ടുള്ള ടിക്കെറ്റുകള്‍ ല’്യമാണ്. ഇവിടെ നിറുത്തുന്ന വണ്ടികളില്‍ യാത്ര ചെയ്തു തൊട്ടടുത്ത വലിയ സ്റ്റേഷനുകളില്‍ നിന്നും എക്സ്പ്രസ്സ് വണ്ടികളില്‍ ദൂര ദിക്കുകളിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും സാധ്യമാണ്. അടുത്തു തന്നെ പ്ലട്ഫോരം നമ്പര്‍ രണ്ടിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണിയും പൂര്‍ത്തിയാകും. നെല്ലായില് നിറുത്തുന്ന വണ്ടികളും അതെ പോലെ തന്നെ ഇവിടത്തെ സ്റ്റേഷന്റെ നിലനില്‍പ്പും ഇവിടെ നിന്നും വില്‍ക്കുന്ന ടിക്കെററുകളുമായി ബന്ധമുണ്ട്.