കൊടകര: ഗവ.എല്‍.പി.സ്കൂളില്‍ പുതുമഴ മധ്യവേനലവധി ക്ലാസ് പ്രൊഫ.എം.കെ.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗണിതം മധുരം, പാടാം രസിക്കാം, നമുക്കൊരു കഥയുണ്ടാക്കാം, വ്യക്തിത്വ വികസനം, കളിമണ്‍ ശില്‍പ്പനിര്‍മ്മാണം, ഓര്‍ത്തുവെക്കാന്‍ ചില സൂത്രവിദ്യകള്‍,എന്നീ വിഷയങ്ങളെ ആസ്പദമാക്കി രാജന് നെല്ലായി, എന്‍.എസ്.സന്തോഷ് ബാബു, ഉപജില്ല വിദ്യാഭാസ ഓഫീസര്‍ കെ.വി.ശശി തുടങ്ങിയവര്‍ ക്ലാസെടുത്തു. പ്രധാനധ്യാപകന് പി.എസ്. സുരേന്ദ്രന്, പി.ടി.എ.പ്രസിഡന്റ് കെ.എസ്.സന്തോഷ്, ടി.പി.ത്രേസ്യ, എന്‍.ടി.നമിത, ടി.എച്ച്.മോളി എന്നിവര്‍ സംസാരിച്ചു.