Breaking News

മുരിക്കുങ്ങല്‍ പള്ളിയില്‍ ഊട്ടുതിരുന്നാളിനു കൊടിയേറി

KODIYETTAMകൊടകര : പുനര്‍നിര്‍മിച്ച മുരിക്കുങ്ങല്‍ സെന്റ്‌ജോസഫ് പള്ളിയിലെ പ്രഥമ ഊട്ടുതിരുന്നാളിന് ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ കൊടിയേറ്റി. 1 നാണ് ഊട്ടുതിരുന്നാള്‍. അന്നേദിവസം രാവിലെ 9.30 ന് മണ്ണംപേട്ട പള്ളി വികാരി ഫാ.സെബി പുത്തൂരിന്റെ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന നടക്കും.

കുറ്റിക്കാട് ഫൊറോന വികാരി ഡോ.ലാസര്‍ കുറ്റിക്കാടന്‍ സന്ദേശം നല്‍കും. 11.30 ന് ഊട്ടുനേര്‍ച്ചവെഞ്ചിരിപ്പും ഊട്ടുസദ്യയും നടക്കും. വൈകീട്ട് 6.30 ന് നടക്കുന്ന ഇടവകദിനാഘോഷം മൂന്നുമുറി പള്ളി വികാരി ഡോ.വര്‍ഗീസ് പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് കണ്ണമ്പിള്ളി അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഡോ.ജോജു കോക്കാട് അനുഗ്രഹപ്രഭാഷണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!