Breaking News

പഠനം, പ്രയോഗിക പരിശീലനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ഇത് സഹൃദയ മാതൃക

concreteകൊടകര: പഞ്ചായത്തിലെ  പതിനാറാം  വാര്‍ഡില്‍ താമസിക്കുന്ന  വലിയപറമ്പില്‍  പരേതനായ മണിയുടെ ഭാര്യ എഴുപത്തിനാലുകാരി  അമ്മിണിയുടെയും  മകന്‍ സുകുവിന്റെയും  വീടിന്റെ  വാര്‍ക്കയായിരുന്നു ചൊവ്വാഴ്ച.  കാലത്ത് വാര്‍ക്ക പണിക്കെത്തിയ പണിക്കാരെ കണ്ട്  നാട്ടുകാര്‍ ഞെട്ടി. കോളേജ് യൂണിഫോമിലെത്തിയ  കുറെ ആണ്‍കുട്ടികളും  പെണ്‍കുട്ടികളും. ചുട്ടുപൊള്ളുന്ന വെയിലത്ത് മെറ്റലും മണലും കോരാനും കോണ്‍ക്രീറ്റ് നിറച്ച ചട്ടികളെറിയാനും കുട്ടികള്‍ക്ക് ആവേശം. ഭൂരിഭാഗം പേരും ആദ്യമായി ചെയ്യുന്ന പണിയായതിനാല്‍  വെട്ടി വിയര്‍ത്തു.  കൈകള്‍ പോളച്ചു.  എങ്കിലും  പാവപ്പെട്ട കുടുംബത്തിന്  കൂരയുണ്ടാക്കി നല്കുന്നതിന്റെ  സംതൃപ്തി എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.

പ്രായവും അസുഖവും  തളര്‍ത്തിയ  അമ്മിണിയമ്മക്കും അവിവാഹിതനായ മകനും വീടില്ലാതായിട്ട്   വര്‍ഷങ്ങളായി.  പണിക്ക് പോകാന്‍ പറ്റാത്ത ഇരുവരും  ആടുകളെ വളര്‍ത്തി ലഭിക്കുന്ന തുച്ചമായി വരുമാനം കൊണ്ടാണ് കഴിയുന്നത്.  ഇവരുടെ സ്ഥലത്തിന് പട്ടയമില്ലാത്തതിനാലും തര്‍ക്ക ഭൂമിയായതിനാലും  വീട് പണിയാന്‍ സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കില്ലെന്ന് വീട്ടുക്കാര്‍ പറഞ്ഞു.  നാട്ടുകാരും സുമനസുകളും  സഹായിച്ച്  വീട് നിര്‍മ്മാണം തുടങ്ങിയെങ്കിലും  ഭിത്തി പോലും പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.  ഇതറിഞ്ഞാണ് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക്  വീട് നിര്‍മ്മിച്ച്  നല്കാന്‍ ആലോചിച്ചത്.

കോളേജില്  മൂന്നാം വര്‍ഷ സിവില്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സഹൃദയം 2016  എന്ന പേരില്‍ പദ്ധതി തയ്യാറാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വീട് നിര്‍മ്മാണത്തിന്   സമാഹരിക്കാന്‍  പദ്ധതിയിട്ടു.  കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടനും  പ്രിന്‍സിപ്പല്‍  ഡോ. സുധ ജോര്‍ജ് വളവിയും  ഈ പ്രവര്‍ത്തികള്‍ക്ക് എല്ലാ പ്രോത്സാഹനവും സഹായവും നല്കി.

വീടിന്റെ  വാര്‍ക്ക പൂര്‍ത്തിയായി. തേപ്പ്, വയറിംഗ്, പ്ലംമ്പിഗ്, തറ ടൈലിടല്‍, ശുചിമുറി തുടങ്ങി  മുഴുവന്‍ പണികളും ചെയ്ത് വീട് നിര്‍മ്മിച്ച് നല്കും. വിദ്യാര്‍ത്ഥികളില്‍ നിന്നും  അദ്ധ്യാപകരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ചാണ്  ഇതിനായി പണം കണ്ടെത്തുന്നത്.  വിദഗ്ദ തൊഴിലാളികളോടൊപ്പം വിദ്യാര്‍ത്ഥികളും  നിര്‍മ്മാണ ജോലികളില്‍ സഹായിക്കുന്നതിനാല്‍ പണിക്കൂലിയില്‍ ലാഭമുണ്ടാകും.

സിവില്‍ വിഭാഗം മേധാവി പ്രൊഫ. സി. പി. സണ്ണി വിദ്യാര്‍ത്ഥികളായ  കിരണ്‍ ജോയ്, കാതറിന്‍ റോബര്‍ട്ട്, പി. ഫൗസിന്‍,  അനിറ്റ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം നടത്തുന്നത്.  പഠനത്തോടൊപ്പം സമൂഹിക പ്രവര്‍ത്തനങ്ങളും നടത്തി  മാതൃകയാവുകയാണ്  സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍. കോളേജ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി  എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മ്മിച്ച്  നല്കി  ഊര്‍ജ്ജസംരക്ഷണ സന്ദേശം  നല്കിയത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

sImSIc: ]©mb¯nse  ]Xn\mdmw  hmÀUn Xmakn¡p¶  henb]d¼n  ]tcX\mb aWnbpsS `mcy Fgp]¯n\mepImcn  A½nWnbpsSbpw  aI³ kpIphnsâbpw  hoSnsâ  hmÀ¡bmbncp¶p sNmÆmgvN.  Ime¯v hmÀ¡ ]Wns¡¯nb ]Wn¡msc I­v  \m«pImÀ sR«n. tImtfPv bqWnt^manse¯nb  Ipsd B¬Ip«nIfpw  s]¬Ip«nIfpw. Np«ps]mÅp¶ shbne¯v saäepw aWepw tImcm\pw tIm¬{Ioäv \nd¨ N«nIsfdnbm\pw Ip«nIÄ¡v Bthiw. `qcn`mKw t]cpw BZyambn sN¿p¶ ]WnbmbXn\m  sh«n hnbÀ¯p.  ssIIÄ t]mf¨p.  F¦nepw  ]mhs¸« IpSpw_¯n\v  Iqcbp­m¡n \evIp¶Xnsâ  kwXr]vXn FÃmhcpsSbpw apJ¯p­mbncp¶p.  

{]mbhpw AkpJhpw  XfÀ¯nb  A½nWnb½¡pw AhnhmlnX\mb aI\pw hoSnÃmXmbn«v   hÀj§fmbn.  ]Wn¡v t]mIm³ ]äm¯ Ccphcpw  BSpIsf hfÀ¯n e`n¡p¶ Xp¨ambn hcpam\w sIm­mWv Ignbp¶Xv.  ChcpsS Øe¯n\v ]«banÃm¯Xn\mepw XÀ¡ `qanbmbXn\mepw  hoSv ]Wnbm³ kÀ¡mÀ klmbsam¶pw e`n¡nsöv ho«p¡mÀ ]dªp.  \m«pImcpw kpa\kpIfpw  klmbn¨v  hoSv \nÀ½mWw XpS§nsb¦nepw  `n¯n t]mepw ]qÀ¯nIcn¡m³ km[n¨nÃ.  CXdnªmWv sImSIc klrZb F©n\obdnwKv tImtfPnse hnZymÀ°nIÄ ChÀ¡v  hoSv \nÀ½n¨v  \evIm³ BtemNn¨Xv.

tImtfPnev  aq¶mw hÀj knhn hn`mK¯nse hnZymÀ°nIÄ klrZbw 2016  F¶ t]cn ]²Xn X¿mdm¡n. GItZiw c­v e£t¯mfw cq] hoSv \nÀ½mW¯n\v   kamlcn¡m³  ]²Xnbn«p.  tImtfPv FIvknIyp«ohv UbdIvSÀ ^m. tUm. Bâp Be¸mS\pw  {]n³kn¸Â  tUm. kp[ tPmÀPv hfhnbpw  Cu {]hÀ¯nIÄ¡v FÃm t{]mÕml\hpw klmbhpw \evIn.

hoSnsâ  hmÀ¡ ]qÀ¯nbmbn. tX¸v, hbdnwKv, ¹w¼nKv, Xd ssSenSÂ, ipNnapdn XpS§n  apgph³ ]WnIfpw sNbvXv hoSv \nÀ½n¨v \evIpw. hnZymÀ°nIfn \n¶pw  A²ym]Icn \n¶pw klmb§Ä kzoIcn¨mWv  CXn\mbn ]Ww Is­¯p¶Xv.  hnZKvZ sXmgnemfnItfmsSm¸w hnZymÀ°nIfpw  \nÀ½mW tPmenIfn klmbn¡p¶Xn\m ]Wn¡qenbn em`ap­mIpw. 

knhn hn`mKw ta[mhn s{]m^. kn. ]n. k®n hnZymÀ°nIfmb  Inc¬ tPmbv, ImXdn³ tdm_À«v, ]n. ^ukn³,  A\nä _m_p F¶nhcpsS t\XrXz¯nemWv hoSv \nÀ½mWw \S¯p¶Xv.  ]T\t¯msSm¸w kaqlnI {]hÀ¯\§fpw \S¯n  amXrIbmhpIbmWv  klrZbbnse hnZymÀ°nIÄ. tImtfPv ØnXn sN¿p¶ hmÀUnse apgph³ IpSpw_§Ä¡pw kuP\yambn  FÂ.C.Un. _Ä_pIÄ \nÀ½n¨v  \evIn  DuÀÖkwc£W ktµiw  \evInbXv Gsd P\{i² BIÀjn¨ncp¶p.

Related posts

1 Comment

  1. Manoj Kodakara

    ഇത്തരം വാര്‍ത്തകളിലൂടെയെങ്കിലും, നമ്മുടെ നിരാലംബരായ, പാവപ്പെട്ടവരെ തന്നാലാവും വിധം സഹായിക്കാന്‍ മറ്റുള്ളവര്‍ക്കും തോന്നല്‍ ഉണ്ടാവട്ടേ….

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!