Breaking News

തേശേരി ചീക്കാമുണ്ടി തിരുവുത്സവം 7 മുതല്‍ 14 വരെ ആഘോഷിക്കും

തേശ്ശേരി : തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം 7 മുതല്‍ 14 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 7ന് വൈകുന്നേരം ആചാര്യവരണം, 8ന് കൊടിയേറ്റം , ധര്‍മ്മദൈവസംഗമം, പൊങ്കാല, സര്‍പ്പബലി, ഉല്‍സവ ബലി, 13ന് പള്ളിവേട്ട, 14ന് വിഷുദിവസം ആറാട്ട് എന്നിവ നടക്കും.

ഉത്സവത്തോടനുബന്ധിച്ച് 11ന് വൈകുന്നേരം 6.15ന് ചെന്നെ ആര്‍.ത്യാഗരാജന്റെ പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് എന്‍.പി.ശിവന്‍, സെക്രട്ടറി സി.കെ.സുകുമാരന്‍, ഖജാന്‍ജി കെ.ആര്‍.നാരായണന്‍, വൈസ് പ്രസിഡന്റ് വി.എ.ചന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!