Breaking News

മഠത്തില്‍വരവില്‍ തിരിച്ചുവരവിനൊരുങ്ങി അന്നമനട പരമേശ്വരമാരാര്‍

Annamanada Parameswara Mararകൊടകര: മഠത്തില്‍വരവ് പഞ്ചവാദ്യത്തിലേക്ക് അന്നമനട പരമേശ്വരമാരാര്‍ തിരിച്ചെത്തുന്നു. ഒരു പൂരം കഴിഞ്ഞ് അവസാനിപ്പിച്ചത് മറ്റൊരു പൂരത്തിനു തുടങ്ങാ%27മെന്ന നിശ്ചയദാര്‍ഢ്യമാണ് അന്നമനട പങ്കുവെയ്ക്കുന്നത്. 12 വര്‍ഷം പ്രമാണിയായും 43 വര്‍ഷം പഞ്ചവാദ്യനിരയിലൊരാളായും മഠത്തില്‍വരവില്‍ കൊട്ടിക്കയറിയ അന്നമനട അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ പൂരത്തിന് മാറിനില്‍ക്കേണ്ടിവന്നത്. 2014ലെ മഠത്തില്‍വരവില്‍ ആലിലകളെ വരെ വിറപ്പിച്ചതിന് ശേഷമായിരുന്നു അന്നമനടയുടെ പിന്‍മാറ്റം.

വിരല്‍ മുറിഞ്ഞുവീണാലും കൊട്ടുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് അന്നു കൊട്ടിയത്. എന്നാല്‍ പിന്നീട് വിരലിലെ പഴുപ്പു വര്‍ദ്ധിക്കുകയും ചികിത്സയ്ക്കു വിധേയനാകുകയും ചെയ്തു. ഏകദേശം രണ്ടു വര്‍ഷത്തോളമായി വാദ്യമേഖലയില്‍നിന്നുതന്നെ വിട്ടുനില്‍ക്കുകയായിരുന്നു ഇദ്ദേഹം. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും മറ്റും അനുമതിയോടെയാണ് ഇത്തവണ പഞ്ചവാദ്യം കൊട്ടാന്‍ എത്തുന്നത്. 98 ശതമാനം ശരിയായി  എന്ന ആത്മവിശ്വാസമാണ് അന്നമനട പങ്കുവെയ്ക്കുന്നത്.

രണ്ടുവര്‍ഷത്തോളം രംഗത്തുനിന്നു വിട്ടുനിന്നതിന്റെ പരാധീനതകളെല്ലാം മഠത്തില്‍വരവു പഞ്ചവാദ്യലഹരിയില്‍ ഇല്ലാതാകും എന്നതാണ് അനുഭവസാക്ഷ്യം. ആരാധകമനസ്സില്‍ അന്നമനട നെയ്‌തെടുത്ത ആവേശത്തിന്റെ കടലിരമ്പങ്ങള്‍ അത്ര പെട്ടന്നൊന്നും മായില്ലെന്നുറപ്പ്. അസുഖം വേട്ടയാടിയിരുന്ന വര്‍ഷം പോലും കൂട്ടിക്കൊട്ടലുകള്‍ വര്‍ദ്ധിപ്പിച്ചും മറ്റും ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചു. വിരല്‍ വായുവില്‍ തുള്ളിച്ചും ദേഹം ചുഴറ്റിയും ആരാധകവൃന്ദങ്ങള്‍ കയ്യേറ്റ വാദ്യമഴയ്ക്ക് കയ്യുംകണക്കുമില്ല.

1971 മുതല്‍ അന്നമനട തിരുവമ്പാടി പഞ്ചവാദ്യത്തിനു മിഴിവേകാനുണ്ട്. 2002ലാണ് പ്രമാണസ്ഥാനത്തെത്തുന്നത്. അന്നമനട ഒഴിഞ്ഞുനിന്നപ്പോള്‍ കേളത്ത് കുട്ടപ്പമാരാരായിരുന്നു പ്രമാണം. അന്നമനടയുടെ അസുഖം മാറി തിരിച്ചുവരാനാകുമെന്ന ആരാധകരുടെ പ്രതീക്ഷ പൂവണിയാനൊരുങ്ങുകയാണിവിടെ. റിപ്പോര്‍ട്ട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!